Wednesday, January 27, 2010

ഇന്നത്തെ കണ്ടുപിടിത്തം.......

ഇന്നത്തെ കണ്ടുപിടിത്തം.......

ബ്ലോഗ്ഗെരില്‍ ഒരു പേജ് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ എന്റെ ദൈവമേ...എന്താ പാട് !!!
ഇപ്പൊ ദാ http://www.google.com/transliterate/indic/Malayalam
മലയാളത്തിലോ മന്ഗ്ലിഷിലോ ഒക്കെ ടൈപ്പ് ചെയ്തു സമയം കൊല്ല്..
അപ്പൊ ശരി, എല്ലാം പറഞ്ഞത് പോലെ...

Wednesday, October 29, 2008

ആഴം

നിലാവിന്റെ ശോഭയില് വെട്ടിത്തിളങ്ങുന്ന പ്രതലത്തിന്റെ ആഴം എത്ര എന്ന് അവള്ക്ക് അറിയില്ലായിരുന്നു. ആവളുടെ പാദങ്ങള്‍് ആ തണുപ്പിലേക്ക് ആഴ്ന്നിറ്ങ്ങിയപ്പോഴും അവള്‍ അതിനെക്കുറിച്ച് ഓര്‍ത്തില്ല. അവള്‍ അതിന് മെനക്കെട്ടതുമില്ല.

ഓര്‍മ്മയായ കാലം മുതല്‍ അവള്‍ കാണുന്നതാണ് ആ പുഴ. കടത്തു വള്ളം കടന്നു പള്ളിക്കൂടത്തില്‍ പോകുന്നതും , അമ്മയോടൊപ്പം ഒന്നു കുളിക്കാന്‍ പോകുന്നതും... അങ്ങനെ അവള്‍ക്കാ പുഴ സുപരിചിതയായിരുന്നു. എങ്കിലും അവള്‍ക്കു അതിന്റെ ആഴം അറിയില്ലായിരുന്നു. എങ്ങാനും ഒരു ചുവടു കൂടുതല്‍ മുന്നോട്ട് വെച്ചാല്‍ അമ്മയുടെ വിളി ഉയരും- " മതി, അവിടെ നില കാണില്ല..".

അതെ.. നിലയില്ലാത്ത ഒരു കയത്തില്‍ - ജീവിതത്തില്‍ അവള്‍ മുങ്ങി താഴുകയായിരുന്നു. പക്ഷെ പിന്നില്‍ നിന്നും വിളിക്കാന്‍ അമ്മ..........

അമ്മയുടെ ചിതാഭസ്മവും പേറി അവള്‍ ആ പുഴയുടെ ആഴങ്ങളിലേക്ക് നടന്നു. അറിയാതെ കുറച്ചു ചുവടുകള്‍ മുന്നോട്ട് വെച്ചു. " മതി, അവിടെ നില കാണില്ല..".അമ്മയുടെ സ്വരം!!! അവള്‍ നിന്നു. ആ വിളി അവള്‍ കേട്ടൂ. അമ്മയുടെ അസ്ഥി അവള്‍ മാറോടടുക്കി ;പിന്നെ അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവള്‍ നിന്ന നില്പില്‍ മുങ്ങി. കത്തിയെരിഞ്ഞ ഒരു ജന്മത്തിന്റെ ശേഷിപ്പായി ഒരു മണ്‍കുടം ഉയര്ന്നു വന്നു. ആ പുഴയുടെ വേഗതയില്‍ അതലിഞ്ഞു ചേര്ന്നു.അവള്‍ ആ പുഴയുടെ ആഴമറിഞ്ഞു..... ജന്മം നല്കിയ അമ്മയുടെ ആത്മാവിന് മോക്ഷം നല്‍കിക്കൊണ്ട്- ഒരു കയത്തില്‍ നിന്നും മറ്റൊരു കയത്തിലേക്ക്.

അങ്ങനെ ഞാനും......

അങ്ങനെ ആങ്ങലെയത്തില്‍ ഉള്ള എന്റെ എഴുത്തിനു തല്‍കാലം സുല്ലിട്ടു. എന്റെ മാതൃഭാഷയോടു ഞാനും കൂറ് കാണിക്കട്ടെ.... പ്രത്യേകിച്ച് അങ്ങനെ ഒന്നും എഴുതാന്‍ ഇപ്പൊ ഒരു മൂഡ് ഇല്ല. എന്നാലും വേറെ പണി ഒന്നും ഇല്ലാത്ത സ്ഥിതിക്ക് എന്തെങ്കിലുമൊക്കെ അങ്ങ് കുത്തിക്കുറിക്കും. ഞാന്‍ ഇംഗ്ളീഷ് എഴുതുന്ന വാക്കുകള്‍ മെല്ലെ മലയാളത്തില്‍ ആകുന്നതു കാണാന്‍ നല്ല രസം. കുറച്ചൊക്കെ അക്ഷരപ്പിചാശു ബാധിച്ചിരിക്കുന്നു. അതൊക്കെ പരമാവധി കുറക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഉള്ളത് കൊണ്ടു ഓണം പോലെ.

കുറച്ചു കാലം ആയി ഒരു ബെല്ലും ബ്രേക്കുമില്ലാതെ എന്തൊക്കെയോ വലിച്ചു വാരി എഴുതുന്നു .പിന്നെ, ഇതൊക്കെ വായിക്കുമ്പോള്‍ ഒരു സന്തോഷം തോന്നും.... അങ്ങനെ എന്റെ ഒരു സന്തോഷം- അതിന് വേണ്ടി ഞാന്‍ എന്‍റെ എല്ലാ കുറിപ്പുകളും എനിക്കറിയാവുന്ന എല്ലാരെക്കൊണ്ടും വായിപ്പിക്കും. എന്‍റെ ഒരു കാര്യം. അങ്ങനെ നിങ്ങളെക്കൊണ്ട് ഇതൊക്കെ വായിപ്പിക്കും എന്ന വാശി!!!!
എന്നെങ്കിലും ആരെങ്കിലും ഇതൊക്കെ ഞാന്‍ പറയാതെ തന്നെ വായിക്കും എന്ന പ്രതീക്ഷ ഇല്ലാതെ ഇല്ല....
അങ്ങനെ ഞാനും............