അങ്ങനെ ആങ്ങലെയത്തില് ഉള്ള എന്റെ എഴുത്തിനു തല്കാലം സുല്ലിട്ടു. എന്റെ മാതൃഭാഷയോടു ഞാനും കൂറ് കാണിക്കട്ടെ.... പ്രത്യേകിച്ച് അങ്ങനെ ഒന്നും എഴുതാന്‍ ഇപ്പൊ ഒരു മൂഡ് ഇല്ല. എന്നാലും വേറെ പണി ഒന്നും ഇല്ലാത്ത സ്ഥിതിക്ക് എന്തെങ്കിലുമൊക്കെ അങ്ങ് കുത്തിക്കുറിക്കും. ഞാന്‍ ഇംഗ്ളീഷ് എഴുതുന്ന വാക്കുകള്‍ മെല്ലെ മലയാളത്തില്‍ ആകുന്നതു കാണാന്‍ നല്ല രസം. കുറച്ചൊക്കെ അക്ഷരപ്പിചാശു ബാധിച്ചിരിക്കുന്നു. അതൊക്കെ പരമാവധി കുറക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഉള്ളത് കൊണ്ടു ഓണം പോലെ.
കുറച്ചു കാലം ആയി ഒരു ബെല്ലും ബ്രേക്കുമില്ലാതെ എന്തൊക്കെയോ വലിച്ചു വാരി എഴുതുന്നു .പിന്നെ, ഇതൊക്കെ വായിക്കുമ്പോള്‍ ഒരു സന്തോഷം തോന്നും.... അങ്ങനെ എന്റെ ഒരു സന്തോഷം- അതിന് വേണ്ടി ഞാന്‍ എന്റെ എല്ലാ കുറിപ്പുകളും എനിക്കറിയാവുന്ന എല്ലാരെക്കൊണ്ടും വായിപ്പിക്കും. എന്റെ ഒരു കാര്യം. അങ്ങനെ നിങ്ങളെക്കൊണ്ട് ഇതൊക്കെ വായിപ്പിക്കും എന്ന വാശി!!!!
എന്നെങ്കിലും ആരെങ്കിലും ഇതൊക്കെ ഞാന്‍ പറയാതെ തന്നെ വായിക്കും എന്ന പ്രതീക്ഷ ഇല്ലാതെ ഇല്ല....
അങ്ങനെ ഞാനും............
2 comments:
ee malayalathil ezhuthunna vidya onnu padippichu tharanam....
pinne... will tell u how to.... :)
ping me wen u r free..
Post a Comment