Wednesday, October 29, 2008

ആഴം

നിലാവിന്റെ ശോഭയില് വെട്ടിത്തിളങ്ങുന്ന പ്രതലത്തിന്റെ ആഴം എത്ര എന്ന് അവള്ക്ക് അറിയില്ലായിരുന്നു. ആവളുടെ പാദങ്ങള്‍് ആ തണുപ്പിലേക്ക് ആഴ്ന്നിറ്ങ്ങിയപ്പോഴും അവള്‍ അതിനെക്കുറിച്ച് ഓര്‍ത്തില്ല. അവള്‍ അതിന് മെനക്കെട്ടതുമില്ല.

ഓര്‍മ്മയായ കാലം മുതല്‍ അവള്‍ കാണുന്നതാണ് ആ പുഴ. കടത്തു വള്ളം കടന്നു പള്ളിക്കൂടത്തില്‍ പോകുന്നതും , അമ്മയോടൊപ്പം ഒന്നു കുളിക്കാന്‍ പോകുന്നതും... അങ്ങനെ അവള്‍ക്കാ പുഴ സുപരിചിതയായിരുന്നു. എങ്കിലും അവള്‍ക്കു അതിന്റെ ആഴം അറിയില്ലായിരുന്നു. എങ്ങാനും ഒരു ചുവടു കൂടുതല്‍ മുന്നോട്ട് വെച്ചാല്‍ അമ്മയുടെ വിളി ഉയരും- " മതി, അവിടെ നില കാണില്ല..".

അതെ.. നിലയില്ലാത്ത ഒരു കയത്തില്‍ - ജീവിതത്തില്‍ അവള്‍ മുങ്ങി താഴുകയായിരുന്നു. പക്ഷെ പിന്നില്‍ നിന്നും വിളിക്കാന്‍ അമ്മ..........

അമ്മയുടെ ചിതാഭസ്മവും പേറി അവള്‍ ആ പുഴയുടെ ആഴങ്ങളിലേക്ക് നടന്നു. അറിയാതെ കുറച്ചു ചുവടുകള്‍ മുന്നോട്ട് വെച്ചു. " മതി, അവിടെ നില കാണില്ല..".അമ്മയുടെ സ്വരം!!! അവള്‍ നിന്നു. ആ വിളി അവള്‍ കേട്ടൂ. അമ്മയുടെ അസ്ഥി അവള്‍ മാറോടടുക്കി ;പിന്നെ അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവള്‍ നിന്ന നില്പില്‍ മുങ്ങി. കത്തിയെരിഞ്ഞ ഒരു ജന്മത്തിന്റെ ശേഷിപ്പായി ഒരു മണ്‍കുടം ഉയര്ന്നു വന്നു. ആ പുഴയുടെ വേഗതയില്‍ അതലിഞ്ഞു ചേര്ന്നു.അവള്‍ ആ പുഴയുടെ ആഴമറിഞ്ഞു..... ജന്മം നല്കിയ അമ്മയുടെ ആത്മാവിന് മോക്ഷം നല്‍കിക്കൊണ്ട്- ഒരു കയത്തില്‍ നിന്നും മറ്റൊരു കയത്തിലേക്ക്.

2 comments:

Nikhil said...

manasinne sparshikkunna ezhuthu.

STRAIGHT FROM MY HEART........... said...

@ Nikhil... thank you :-)